Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joint Chiefs Of Staff

സംയുക്ത സൈനിക മേധാവിയായി രാജാ സുബ്രഹ്മണി ചുമതലയേറ്റു

ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​യു​​​ക്ത സൈ​​​നി​​​ക മേ​​​ധാ​​​വി​​​യാ​​​യി ജ​​​ന​​​റ​​​ൽ എ​​​ൻ.​​​എ​​​സ്. രാ​​​ജാ സു​​​ബ്ര​​​ഹ്മ​​​ണി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ജ​​​ന​​​റ​​​ൽ അ​​​നി​​​ൽ ചൗ​​​ഹാ​​​ൻ വി​​​ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം. ദേ​​​ശീ​​​യ യു​​​ദ്ധ​​​സ്മാ​​​ര​​​ക​​​ത്തി​​​ൽ പു​​​ഷ്പ​​​ച​​​ക്രം അ​​​ർ​​​പ്പി​​​ച്ച ശേ​​​ഷ​​​മാ​​​ണ് ജ​​​ന​​​റ​​​ൽ സു​​​ബ്ര​​​ഹ്മ​​​ണി സ്ഥാ​​​ന​​​മേ​​​റ്റ​​​ത്.

സൗ​​​ത്ത് ബ്ലോ​​​ക്കി​​​ൽ സം​​​യു​​​ക്ത സേ​​​ന​​​യു​​​ടെ വ​​​ര​​​വേ​​​ല്പും ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​റും അ​​​ദ്ദേ​​​ഹം ഏ​​​റ്റു​​​വാ​​​ങ്ങി. ക​​​ര​​​സേ​​​ന ഉ​​​പ​​​മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്ന ജ​​​ന​​​റ​​​ൽ സു​​​ബ്ര​​​ഹ്മ​​​ണി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ 31നാ​​​ണ് വി​​​ര​​​മി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ കൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ (എ​​​ൻ​​​എ​​​സ്‌​​​സി​​​എ​​​സ്) മി​​​ലി​​​ട്ട​​​റി അ​​​ഡ്വൈ​​​സ​​​റാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യും അ​​​ദ്ദേ​​​ഹം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. സാ​​​യു​​​ധ സേ​​​ന​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണം, മൂ​​​ന്നു സേ​​​നാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​യി​​​രി​​​ക്കും ത​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന​​​യെ​​​ന്ന് ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം ജ​​​ന​​​റ​​​ൽ സു​​​ബ്ര​​​ഹ്മ​​​ണി വ്യ​​​ക്ത​​​മാ​​​ക്കി. ത​​​ദ്ദേ​​​ശ നി​​​ർ​​​മി​​​ത ആ​​​യു​​​ധ​​​ങ്ങ​​​ൾ സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

1985 ഡി​​​സം​​​ബ​​​റി​​​ൽ ഗ​​​ർ​​​വാ​​​ൾ റൈ​​​ഫി​​​ൾ​​​സി​​​ന്‍റെ എ​​​ട്ടാം ബ​​​റ്റാ​​​ലി​​​യ​​​നി​​​ലാ​​​ണ് ജ​​​ന​​​റ​​​ൽ സു​​​ബ്ര​​​ഹ്മ​​​ണി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് അ​​​ക്കാ​​​ദ​​​മി (എ​​​ൻ​​​ഡി​​​എ), ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ദ​​​മി (ഐ​​​എം​​​എ), യു​​​കെ​​​യി​​​ലെ ജോ​​​യി​​​ന്‍റ് സ​​​ർ​​​വീ​​​സ​​​സ് ക​​​മാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് സ്റ്റാ​​​ഫ് കോ​​​ള​​​ജ്, ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്.

ഇ​​​ൻ​​​ഫ​​​ൻ​​​ട്രി, മൗ​​​ണ്ട​​​ൻ, സ്ട്രൈ​​​ക്ക് കോ​​​ർ​​​പ്സ് തു​​​ട​​​ങ്ങി​​​യ സു​​​പ്ര​​​ധാ​​​ന സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ക​​​മാ​​​ൻ​​​ഡ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഡി​​​ഫ​​​ൻ​​​സ് അ​​​റ്റാ​​​ഷെ​​​യാ​​​യും വെ​​​ല്ലിം​​​ഗ്ട​​​ണി​​​ലെ ഡി​​​ഫ​​​ൻ​​​സ് സ​​​ർ​​​വീ​​​സ​​​സ് സ്റ്റാ​​​ഫ് കോ​​​ള​​​ജി​​​ൽ ചീ​​​ഫ് ഇ​​​ൻ​​​സ്ട്ര​​​ക്‌​​​ട​​​റാ​​​യും നോ​​​ർ​​​ത്തേ​​​ണ്‍ ക​​​മാ​​​ൻ​​​ഡി​​​ൽ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫാ​​​യും അ​​​ദ്ദേ​​​ഹം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. മി​​​ക​​​ച്ച സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള പ​​​രം വി​​​ശി​​​ഷ്‌​​​ട സേ​​​വാ മെ​​​ഡ​​​ൽ, അ​​​തി​​​വി​​​ശി​​​ഷ്‌​​​ട സേ​​​വാ മെ​​​ഡ​​​ൽ, സേ​​​നാ മെ​​​ഡ​​​ൽ, വി​​​ശി​​​ഷ്‌​​​ട സേ​​​വാ മെ​​​ഡ​​​ൽ എ​​​ന്നി​​​വ ന​​​ൽ​​​കി രാ​​​ജ്യം അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ദ​​​രി​​​ച്ചുു.

നാ​​​വി​​​ക​​​സേ​​​ന മേ​​​ധാ​​​വി​​​യാ​​​യി അ​​​ഡ്മി​​​റ​​​ൽ കൃ​​​ഷ്ണ​​​കു​​​മാ​​​ർ സ്വാ​​​മി​​​നാ​​​ഥ​​​നും ഇ​​​ന്ന​​​ലെ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. 41 വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷം അ​​​ഡ്മി​​​റ​​​ൽ ദി​​​നേ​​​ശ് കു​​​മാ​​​ർ ത്രി​​​പാ​​​ഠി സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് അ​​​ഡ്മി​​​റ​​​ൽ കൃ​​​ഷ്ണ​​​കു​​​മാ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

Latest News

Corehub Up